കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി

കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ചിലർക്ക് ദ്രോഹമനസ്ഥിതിയാണ്. പ്രയാസങ്ങൾ ഉണ്ടാക്കുകയാണ് ഇവരുടെ പരിപാടി. വ്യവസായങ്ങൾക്ക് തടസം സൃഷ്ടിക്കാനുള്ള ശ്രമം നാം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്തെ ലുലുമാൾ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.

‘ഇതുപോലുള്ള സംരഭകര്‍ പലരും നമ്മുടെ നാട്ടിലേക്ക് വരേണ്ടതുണ്ട്. ഒരുപാട് പുതിയ സംരഭങ്ങള്‍ നമ്മുടെ നാട്ടില്‍ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. നാളത്തെ തലമുറ ആഗ്രഹിക്കുന്ന തൊഴില്‍, അതിനുള്ള സൗകര്യം നല്ലരീതിയില്‍ ഒരുക്കേണ്ടതായിട്ടുണ്ട്.’- മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ സൗഹൃദ നടപടികൾ വഴി സമീപകാലത്ത് സംസ്ഥാനത്ത് 3200 കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു.

സാധാരണ നിലയില്‍ നമ്മുടെ സംസ്ഥാനത്ത്, ഒരു ചുരുങ്ങിയ കാലയളവില്‍ വ്യവസായ മേഖലയില്‍ പതിനായിരം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. നിക്ഷേപ സൗഹാര്‍ദ്ദമാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അന്‍പത് കോടിയിലധികം നിക്ഷേപമുള്ള സംരഭങ്ങള്‍ക്ക്, മറ്റെല്ലാ കാര്യങ്ങളും ശരിയാക്കാന്‍ അവര്‍ക്ക് സാധിച്ചാല്‍ ഏഴ് ദിവസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കുന്ന ഒരു പുതിയ നിലയിലേക്ക് നമ്മുടെ നാട് മാറിയിരിക്കുകയാണ്. അതിനായി ഒരു നിയമവും പാസാക്കി കഴിഞ്ഞിട്ടുണ്ട്.- മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *