ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കി


ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍.
തലസ്ഥാന നഗരിയിലെ അന്തരീക്ഷ വായുനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണിത്. ഇതു പ്രകാരം ഡല്‍ഹി, ഗുരുഗ്രാം, ഫരീദാബാദ് ,ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍ എന്നിവിടങ്ങളില്‍ ഇനി മുതല്‍ ബിഎസ് മൂന്നില്‍പ്പെട്ട പെട്രോള്‍, ബിഎസ് നാലില്‍ ഉള്‍പ്പെട്ട ഡീസല്‍ നാലുചക്ര വാഹനങ്ങള്‍ക്ക് റോഡിലിറങ്ങാം.
ഡല്‍ഹി സര്‍ക്കാരിലെ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവിറക്കുമെന്നാണ് റിപ്പോര്‍ട്ട്.




Sharing is Caring