മണിപ്പൂർ സംഘർഷത്തിൽ കേന്ദ്ര സർക്കാർ സർവകക്ഷി യോഗം വിളിച്ചു. ഈ മാസം 24 ന് വൈകിട്ട് മൂന്ന് മണിക്ക് ഡൽഹിയിലാണ് സർവകക്ഷി യോഗം ചേരുക.അഭ്യന്തരമന്ത്രി അമിത് ഷായാണ് സർവ്വ കക്ഷി യോഗം വിളിച്ചത്.
കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 53 ദിവസം പിന്നിട്ടിട്ടും സംഘർഷത്തിൽ ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കാൻ തയ്യാറായത്.














