മ്യാന്മറില്‍ റിക്ടര്‍ സ്‌കെയിലില്‍ 4നു മുകളില്‍ തീവ്രത രേഖപ്പെടുത്തിയ തുടര്‍ ഭൂചലനം


മ്യാന്മറില്‍ തുടര്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4നു മുകളില്‍ തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ മ്യാന്മറിലുണ്ടായത്. രാത്രി 11.57, 2.52 എന്നീ സമയങ്ങളിലാണ് ഭൂചലനങ്ങളുണ്ടായത്.


ആദ്യ ഭൂചലനത്തിന്റെ തീവ്രത 4.4ഉം രണ്ടാം ഭൂചലനത്തിന്റെ തീവ്രത 4.2മാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്. മ്യാന്മറിലെ യാന്‍ഗോണായിരുന്നു രണ്ട് ഭൂചലനങ്ങളുടെയും പ്രഭവസ്ഥാനം.




Sharing is Caring