കാലിക്കറ്റ് പ്രസ് ക്ലബ് കുടുംബമേള വർണാഭമായി


കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ് കുടുംബമേള ടുഗെദർ അറ്റ് 26 വിവിധ പരിപാടികളോടെ കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. വിരമിച്ച അംഗങ്ങൾക്കുള്ള യാത്രയയപ്പ്, പത്താം ക്ലാസ് ഉന്നത വിജയികൾക്കുള്ള സ്കോളർഷിപ്പ് വിതരണം, ജാസിം ജമാൽ, കീർത്തന എന്നിവർ നയിച്ച ഗാനസന്ധ്യ, പ്രദീപ് ബാലൻ്റെ കോമഡി ഷോ, കാജു കാഡോ മാർഷ്യൽ ആർട്സ് അക്കാദമിയുടെ കരാട്ടെ പ്രദർശനം തുടങ്ങിയ പരിപാടികൾ നടന്നു.


മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബി. എൽ. എം ഡയറക്ടർ വി.കെ സിബി, മലബാർ ഹോസ്പിറ്റൽസ് എം.ഡി ഡോ. മിലി മണി, മലബാർ ഐ ഹോസ്പിറ്റൽ എം.ഡി പി.എം അബ്ദുൽ റഷീദ്, സി.പി മുസാഫർ അഹമ്മദ്, പ്രസ് ക്ലബ് ഭാരവാഹികളായ പി. പ്രജിത്, എ.ബിജുനാഥ്, കെ.എസ് രേഷ്മ, ഒ. സയ്യിദ് അലി ശിഹാബ് സംസാരിച്ചു. സെക്രട്ടറി പി.കെ സജിത് സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ സാനു ജോർജ് തോമസ് നന്ദിയും പറഞ്ഞു.അടിക്കുറിപ്പ്: കാലിക്കറ്റ് പ്രസ് ക്ലബ് കുടുംബമേള ടുഗെദർ അറ്റ് 26 മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു




Sharing is Caring