നിയമസഭയിലെ ബജറ്റ് ചര്‍ച്ച ഇന്ന് സമാപിക്കും. ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മറുപടി പറയും. ബജറ്റ് സപ്ലെകോയെ അവഗണിച്ചുവെന്ന സിപിഐയുടെ പരാതി പരിഹരിക്കാനുള്ള ഇടപെടല്‍ മറുപടിയില്‍ ഉണ്ടാകും. സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളും കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളുമാണ് പ്രതിപക്ഷത്തിന്റെ ഇന്നത്തെ അടിയന്തര പ്രമേയ നോട്ടീസ്.
വന്യജീവി സംഘര്‍ഷം തടയാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിയമ ഭേദഗതി ആവശ്യപ്പെടുന്ന ഔദ്യോഗിക പ്രമേയവും ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും.നടപ്പ് സമ്മേളനത്തില്‍ മറുപടി നല്‍കേണ്ട 199 ചോദ്യങ്ങള്‍ക്ക് ധനമന്ത്രി മറുപടി നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. നിരവധി ചോദ്യങ്ങള്‍ക്ക് നാളിതുവരെ മറുപടി ലഭ്യമാക്കിയിട്ടില്ലെന്നും ഇത് സഭയോടു കാണിക്കുന്ന അനാദരവാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ബജറ്റിനൊപ്പം സമര്‍പ്പിക്കേണ്ട കിഫ്ബി രേഖകള്‍ സമര്‍പ്പിക്കാത്ത ഗുരുതരമായ തെറ്റെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ അഭിപ്രായപ്പെട്ടിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ക്രമപ്രശ്‌നത്തില്‍ മറുപടി നല്‍കിയ ധനമന്ത്രി, നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയതായി അറിയിച്ചു. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് മറപടി നല്‍കാനുണ്ട്. സമയപരിധി തീര്‍ന്നിട്ടില്ലെന്നും പോയ സമ്മേളനത്തിലെതുള്‍പ്പെടെ 100 ഓളം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുണ്ടെന്നും വി ഡി സതീശന്‍ പറയുകയും ചെയ്തിരുന്നു.













