മുഖ്യമന്ത്രിയെ നരഭോജിയെന്ന് അധിക്ഷേപിച്ച പരാതിയിൽ കേസെടുത്തു

മുഖ്യമന്ത്രിയെ അപമാനിച്ചെന്ന പരാതിയിൽ കേസെടുത്തു.മുഖ്യമന്ത്രി പിണറായി വിജയനെ ഫേസ് ബുക്കിൽ നരഭോജി എന്ന് അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത് .എറണാകുളം സ്വദേശി മാർട്ടിൻ മേനാഞ്ചേരിയുടെ പരാതിയിൽ മറുവാക്ക് മാസിക എഡിറ്റർ പി. അംബികക്കെതിരെയാണ് കസബ പൊലീസ് കേസെടുത്തത്.2023 ഡിസംബർ 29ന് ഫേസ്ബുക്കിൽ മാവോവാദി പ്രവർത്തക കവിതയെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്നും പിണറായി വിജയൻ നരമേധം നടത്തിയെന്നുമെഴുതിയെന്നാണ് കേസ്. കലാപാഹ്വാനവും മറ്റുമാണ് ചുമത്തിയത്. രക്ത‌ംകൊണ്ടു കടംവീട്ടുമെന്നുമുള്ള പോസ്‌റ്ററുകൾ പ്രചരിപ്പിച്ചതായും ആരോപിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *