പ്ലൈവുഡ് കമ്പനിയിലെ തീച്ചൂളയിൽ വീണ അന്തർ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പെരുമ്പാവൂർ : പ്ലൈവുഡ് കമ്പനിയിലെ തീച്ചൂളയിൽ വീണ അന്തർ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. വെ​സ്റ്റ് ബം​ഗാ​ള്‍ മു​ര്‍ഷി​ദാ​ബാ​ദ് സ്വ​ദേ​ശി മ​ട്ടി​യാ​ര്‍ റ​ഹ്​​മാ​ന്‍ മ​ണ്ഡ​ലി​ന്‍റെ മ​ക​ന്‍ ന​സീ​ര്‍ ഹു​സൈ​നാണ് മരിച്ചത്.വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഏ​ഴി​ന് ഓ​ട​ക്കാ​ലി​യി​ലെ യൂ​നി​വേ​ഴ്‌​സ​ല്‍ പ്ലൈ​വു​ഡ് ക​മ്പ​നി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

15 അ​ടി ആ​ഴ​മു​ള്ള ഗ​ർ​ത്ത​ത്തി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന പ്ലൈ​വു​ഡ്​ അവശിഷ്ടങ്ങൾക്ക്​ തീ ​പി​ടി​ച്ചി​രു​ന്നു. ഇ​ത്​ കെ​ടു​ത്താ​നാ​യി വെ​ള്ളം പ​മ്പു​ചെ​യ്യു​ന്ന​തി​നി​ടെ ന​സീ​ര്‍ ഹു​സൈ​ന്‍ കാ​ൽ​വ​ഴു​തി തീ ​കു​ഴി​യി​ലേ​ക്ക്​ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ഗ്​​നി​ര​ക്ഷാ​സേ​ന അ​റി​യി​ച്ചു.

പെ​രു​മ്പാ​വൂ​ര്‍, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ​ത്തി തീ ​അ​ണ​ക്കാ​നും ന​സീ​ര്‍ ഹു​സൈ​നെ ക​ണ്ടെ​ത്താ​നും രാ​ത്രി വൈ​കി​യും ശ്ര​മം നടത്തിയിരുന്നു. ഒരാഴ്ച മുമ്പാണ് നസീർ ഹുസൈൻ പ്ലൈവുഡ് കമ്പനിയിൽ ജോലിക്കെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *