ഓണ്‍ലിഫാന്‍സ് മോഡല്‍ ക്രിസ്റ്റീന ആഷ്ടന്‍ ഗൗര്‍കാനി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായി മണിക്കൂറുകള്‍ക്കകമാണ് മരണം സംഭവിക്കുന്നത്. 34 വയസായിരുന്നു.
പ്ലാസ്റ്റിക് സര്‍ജറി പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്കകം ക്രിസ്റ്റീനയ്ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.അമേരിക്കന്‍ മോഡലും വ്യവസായിയുമായ കിം കര്‍ദാഷ്യനോടുള്ള രൂപസാദൃശ്യത്തെ തുടര്‍ന്ന് നിരവധി ആരാധകരായിരുന്നു ക്രിസ്റ്റീനയ്ക്കുള്ളത്. 6,26,000 ഫോളോവേഴ്‌സാണ് ക്രിസ്റ്റീനയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്.

