കോഹ്‌ലി വിഷയത്തില്‍ പ്രതികരണത്തിനു മുതിരാതെ ബിസിസിഐ പ്രസിഡന്റ്

വിരാട് കോഹ്‌ലി വിഷയത്തില്‍ കാര്യമായ പ്രതികരണത്തിനു മുതിരാതെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ആ പ്രശ്‌നം വിട്ടേക്കൂ എന്നും ബിസിസിഐ വേണ്ടവിധത്തില്‍ അക്കാര്യം കൈകാര്യം ചെയ്യുമെന്നും ഗാംഗുലി പറഞ്ഞു.

‘കോഹ്‌ലിയുമായി ബന്ധപ്പെട്ട വിഷയം ഞങ്ങള്‍ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്തുകൊള്ളാം. അത് ബിസിസിഐക്ക് വിടൂ. ഇത് സംബന്ധിച്ച് മറ്റൊരു പ്രതികരണമോ വാര്‍ത്താ സമ്മേളനമോ ഉണ്ടാകില്ല’ ഗാംഗുലി പറഞ്ഞു.

കോഹ്‌ലി ടി20 നായകസ്ഥാനം ഒഴിയുന്നതായി അറിയിച്ചപ്പോള്‍ വ്യക്തിപരമായി കോഹ്‌ലിയെ വിളിക്കുകയും തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് ഗാംഗുലി കഴിഞ്ഞിടെ പറഞ്ഞത്. എന്നാല്‍ തീരുമാനം മാറ്റണമെന്ന് തന്നോടാരും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കോഹ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. രണ്ട് കൂട്ടരും വിഭിന്നമായി പ്രതികരിച്ചതോടെ ആര് പറഞ്ഞതാണ് സത്യമെന്ന കാര്യത്തില്‍ വലിയ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു.

ഇതേത്തുടര്‍ന്ന് വിഷയത്തില്‍ പ്രതികരണവുമായി മുന്‍ താരങ്ങളായ സുനില്‍ ഗാവസ്‌കര്‍, കപില്‍ ദേവ് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചയാകുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പരസ്യ പ്രതികരണങ്ങളില്‍ നിന്നുള്ള ബിസിസിഐയുടെ പിന്തിരിയല്‍.

BCCIINDIAN CRICKETSOURAV GANGULYVIRAT KOHLI

Spread the love

Leave a Reply

Your email address will not be published. Required fields are marked *