ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ ഇന്ന് പാസ്സാക്കും. സബ്ജക്‌ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നത്.
ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റുന്നതിനോട് യോജിപ്പാണെന്ന് പറഞ്ഞെങ്കിലും ബദല്‍ സംവിധാനത്തോടുള്ള എതിര്‍പ്പുള്ളതിനാല്‍ ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കും.

ഗവര്‍ണര്‍ക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ചാന്‍സലറാക്കണം എന്നാണ് ബില്ലിലെ നിര്‍ദ്ദേശം. വിസി ഇല്ലെങ്കില്‍ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സര്‍വകലാശാല വിസിമാര്‍ക്കോ നല്‍കും എന്നായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. ഇത് യുജിസി മാര്‍ഗ നിര്‍ദേശത്തിന് വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നിലപാട്.ബില്‍ നിയമസഭ പാസ്സാക്കിയാലും ഗവര്‍ണര്‍ ഒപ്പിടില്ല













