ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ഭീകരനെ വകവരുത്തി സൈന്യം


ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ഭീകരനെ വകവരുത്തി ഇന്ത്യൻ സൈന്യം. ഏറ്റുമുട്ടലിനിടെ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്.ഇന്ന് പുലർച്ചെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തുന്നതിനിടെയാണ് സൈനികന് പരിക്കേറ്റത്.


പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈന്യത്തിന്റെ ചിനാർ കോർപ്സ് എക്സിലൂടെ അറിയിച്ചു.


ഇന്നലെ ബട്ടാല്‍ സെക്ടറിലും സൈന്യം നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയിരുന്നു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റിരുന്നു.



Sharing is Caring