‘നടപടി രാഷ്ട്രീയ പ്രേരിതം’; റവന്യു വകുപ്പ് നോട്ടീസ് ലഭിച്ചതില്‍ പ്രതികരണവുമായി എസ്.രാജേന്ദ്രന്‍ എംഎല്‍എ

വീടൊഴിയാന്‍ റവന്യു വകുപ്പ് നോട്ടീസ് ലഭിച്ചതില്‍ പ്രതികരണവുമായി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു. സബ്കളക്ടറുടേത് ആരുടെയോ നിര്‍ദേശപ്രകാരമുള്ള നടപടിയാണെന്നും നിയമപരമായി നേരിടുമെന്നും എംഎല്‍എ പ്രതികരിച്ചു.‘നിലവില്‍ പട്ടയമുള്ള ഭൂമിയാണത്.

60 പേര്‍ക്കാണ് ആകെ റവന്യുവകുപ്പ് നോട്ടീസ് നല്‍കിയത്. അതില്‍ 59 പേരോട് വിശദീകരണം ചോദിച്ചപ്പോള്‍ എന്നോട് മാത്രം ഒഴിവായി പോകാനാണ് പറഞ്ഞത്. അതിനനുസരിച്ചുള്ള നിയമനടപടികള്‍ നേരിടും. ഏത് വിധത്തിലാണെങ്കിലും ഈ നീക്കത്തെ നേരിടും. ആരെങ്കിലും പറയുന്നത് കേട്ട് പ്രവര്‍ത്തിക്കുന്ന ആളാണ് സബ് കളക്ടര്‍’. എംഎല്‍എ പറഞ്ഞു.

ഇക്കാ നഗറിലെ 25 ഏക്കറോളം ഭൂമി കെഎസ്ഇബിയുടേതാണെന്നാണ് അവകാശവാദം. ഈ ഭൂമി വ്യക്തികള്‍ക്ക് തന്നെ പതിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ഇക്കാ നഗറിലെ തന്നെ ഒരു സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ചു. കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്തെ ആളുകളെ കുടിയൊഴിപ്പിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *