ഉഗാണ്ടയില്‍ എബോള രോഗ വ്യാപനം ; സ്കൂളുകള്‍ അടച്ചു


കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ എബോള രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു.ക്രിസ്മസ് അവധിക്കായി സ്കൂളുകള്‍ അടയ്ക്കാന്‍ രണ്ടാഴ്ച ബാക്കി നില്‍ക്കെയാണ് തീരുമാനം. നേരത്തെ എബോള ബാധിച്ച എട്ട് കുട്ടികള്‍ രാജ്യത്ത് മരിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ എബോള കേസുകളുടെ എണ്ണം കുറയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.


സെപ്തംബര്‍ മുതല്‍ 55 പേരാണ് രാജ്യത്ത് എബോള ബാധിച്ച്‌ മരിച്ചത്. ആകെ 141 കേസുകള്‍ സ്ഥിരീകരിച്ചു. രണ്ട് പ്രവിശ്യകളില്‍ അധികൃതര്‍ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.


മദ്ധ്യ മുബെന്‍ഡെ ജില്ലയില്‍ സെപ്തംബര്‍ 20നാണ് ഈ വ്യാപനത്തിലെ ആദ്യ കേസ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ സ്ഥിരീകരിച്ച വ്യക്തി വൈകാതെ മരിച്ചു. ഉഗാണ്ടയില്‍ 2000ത്തിലുണ്ടായ എബോള വ്യാപനത്തില്‍ 200 ലേറെ പേര്‍ മരിച്ചിരുന്നു. 2019ലാണ് ഉഗാണ്ടയില്‍ അവസാനമായി എബോള വ്യാപനം കണ്ടെത്തിയത്.



Sharing is Caring