ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല. ആക്ഷന്‍ കോമഡി ആയി എത്തുന്ന സിനിമ ഓഗസ്റ്റ് 12ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാനാണ്.ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ ചിത്രത്തിന്റെ ട്രയിലറും ചിത്രത്തിലെ പാട്ടുകളും തരംഗമായി മാറിക്കഴിഞ്ഞു.
താനിതു വരെയും സിനിമ എല്ലാ വര്‍ക്കുകളും പൂര്‍ത്തിയാക്കിയതിനു ശേഷം പൂര്‍ണമായും കണ്ടിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ടൊവിനോ തോമസ്. ഓഡിയന്‍സിന് ഒപ്പം സിനിമ റിലീസ് ചെയ്ത് ഫസ്റ്റ് ഡേ സിനിമ പൂര്‍ണമായും കാണാന്‍ വേണ്ടിയിരിക്കുകയാണ് താനെന്നും ടൊവിനോ വ്യക്തമാക്കി. ടൊവിനോ ഇങ്ങനെ പറഞ്ഞത് ഹിറ്റ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ്. മുഴുവന്‍ വര്‍ക്കുകളും കഴിഞ്ഞ സിനിമ മുഴുവനായും കണ്ടത് കല്യാണി മാത്രമാണെന്നും ടൊവിനോ വ്യക്തമാക്കി. ഏകദേശം സിനിമ ട്രയിലറില്‍ കാണിച്ചിരിക്കുന്നത് പോലെ തന്നെയാണെന്നും താരം വ്യക്തമാക്കി.

ടോവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍, ഷറഫുധീന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ലുക്മാന്‍, സ്വാതി ദാസ് പ്രഭു, അദ്രി ജോ, വിനീത് കുമാര്‍, ഷൈന്‍ ടോം ചാക്കോ, ഹലീം ഖായിദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.12ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
2019 ഒക്ടോബറില്‍ മുഹ്സിന്‍ പരാരിയുടെ രണ്ടാമത്തെ സംവിധാനമായി തല്ലുമാല പ്രഖ്യാപിച്ചു ആഷിഖ് അബുവും റിമ കല്ലിങ്കലും നിര്‍മ്മാതാക്കളായി. ടൊവിനോ തോമസിനെയും സൗബിന്‍ ഷാഹിറിനെയും നായകന്മാരായി പ്രഖ്യാപിച്ചിരുന്നു. പിന്നീട്, 2020 ഫെബ്രുവരിയില്‍, മുഹ്സിന്‍ പരാരി സ്ക്രിപ്റ്റ് ഭാഗം മാത്രമേ ചെയ്യൂ എന്നും ഖാലിദ് റഹ്മാന്‍ സിനിമാ സംവിധായകന്‍ ആകുമെന്നും പ്രഖ്യാപിച്ചു. ആഷിഖ് അബുവിനും റിമ കല്ലിങ്കലിനും പകരം ആഷിഖ് ഉസ്മാന്‍ നിര്‍മ്മാതാവായി. സൗബിന്‍ ഷാഹിറും ചിത്രത്തില്‍ നിന്ന് പുറത്തായി, പകരക്കാരനായി ഷറഫുധീന്‍ എത്തി. ഒപ്പം അഷ്‌റഫ് ഹംസ സഹ എഴുത്തുകാരനായി സിനിമയില്‍ ചേര്‍ന്നു.
The post













