സിവിക് ചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെളളിയാഴ്ച കോടതി വിധി പറയും


ലൈംഗിക പീഡന കേസില്‍ സാംസ്കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെളളിയാഴ്ച കോടതി വിധിപറയും.


കോഴിക്കോട് ജില്ലാ കോടതിയാണ് സിവികിന്‍റെ ജാമ്യാപേക്ഷ പരിഗണിച്ചത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലാണ് സിവിക് മുന്‍കൂര്‍ ജാമ്യം തേടിയത്.

online news portal

പൊലീസ് റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു. ആക്ടിവിസ്റ്റ് കൂടിയായ യുവഎഴുത്തുകാരിയാണ് പരാതിക്കാരി . അധ്യാപികയും എഴുത്തുകാരിയുമായ ദളിത് യുവതിയുടെ പീഡനപരാതിയില്‍ സിവിക് ചന്ദ്രന് ഇതേ കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.