മമ്മൂട്ടിയെ കൊണ്ടു നിര്‍ത്തിയാല്‍ തന്നെ ഒരു ഉത്സവമാണ്; തുറന്ന് പറഞ്ഞ് ഷാജി കൈലാസ്


മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായ സംവിധായകനാണ് ഷാജി കൈലാസ്. നിരവധി ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം ആരാധകര്‍ക്കായി സമ്മാനിച്ചിട്ടുള്ളതും.


അത്തരത്തില്‍ ഒരു സൂപ്പര്‍ ഹിറ്റ് ചിത്രമാണ് മമ്മൂട്ടി- ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ ദി കിംഗ്. കിംഗിന്റെ രണ്ടാം ഭാഗം സംഭവിക്കുമോയെന്ന് തനിക്ക് പറയാനാകില്ലെന്നും പറ്റിയ എഴുത്തുകാരെ കിട്ടിയാല്‍ മാത്രമേ അത് നടക്കുകയുള്ളൂവെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് ഷാജി കൈലാസ്.

online news portal

കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍. മമ്മൂട്ടിയെ കൊണ്ടു നിര്‍ത്തിയാല്‍ തന്നെ ഒരു ഉത്സവമാണ്. ഭയങ്കര ജെന്റില്‍ ആന്‍ഡ് മാന്‍ലിയല്ലേ. ഒരു പവറുണ്ട്. അദ്ദേഹത്തിന്റെ നോട്ടമൊക്കെ കണ്ടാല്‍ തന്നെ നമുക്കൊരു ഫീല്‍ കിട്ടും.ദി കിംഗ് രണ്ടാം ഭാഗം വരുമോയെന്ന് എനിക്കറിയില്ല. അതൊക്കെ ഉണ്ടെങ്കിലല്ലേ പറയാന്‍ പറ്റൂ. ഒന്നാമത് എഴുത്തുകാരെ കിട്ടണം. എനിക്ക് എഴുതാന്‍ അറിയില്ല,’ ഷാജി കൈലാസ് പറഞ്ഞു.

1995 ല്‍ ബോക്സ് ഓഫീസുകള്‍ ഇളക്കി മറിച്ച പൊളിറ്റിക്കല്‍ മാസ്സ് സിനിമയായിരുന്നു ദി കിംഗ് . ജോസഫ് അലക്സ് എന്ന മമ്മൂട്ടിയുടെ കളക്ടര്‍ കഥാപാത്രം അന്ന് ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് ഏറ്റെടുത്തത്. ഇന്നും സംവിധാന മേഖലയാളില്‍ സജീവമാണ് ഷാജി കൈലാസ്.