ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. നൂറനാട് സ്വദേശി പ്രണവ് (27) നെയാണ് നൂറനാട് സി ഐ ശ്രിജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സന്ധ്യാനേരത്ത് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ ലഹരിമരുന്നിന് അടിമയായ ഇയാള്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു.
എതിര്‍പ്പ് പ്രകടിപ്പിച്ച യുവതിയെ ബലാല്‍ക്കാരമായി വാപൊത്തി പിടിച്ച് എടുത്ത് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി വസ്ത്രങ്ങള്‍ വലിച്ചു കീറിയ ശേഷം വലിച്ചിഴച്ച് വീട്ടിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിടിവലിക്കിടയില്‍ യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പാത്രങ്ങളും റോഡില്‍ വീണിരുന്നു.
ഇതു കണ്ട നാട്ടുകാര്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അവശനിലയിലായ യുവതിയെ പ്രതിയായ പ്രണവിന്റെ വീട്ടില്‍ നിന്നും ദേഹമാസകലം മുറിവുകളുമായി കണ്ടെത്തിയത്. യുവതിയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് മാവേലിക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കത്തികാട്ടി പ്രണവ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.
പൊലീസ് പ്രതിക്കായി വിശദമായ പരിശോധന നടത്തിയെങ്കിലും പ്രണവിനെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് വ്യാപകമായി നടത്തിയ തിരച്ചിലിലാണ് പ്രണവിനെ പിടികൂടിയത്.













