ഇരുപത്തിയേഴാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം

ഇരുപത്തിയേഴാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും. 12000ത്തിലധികം ഡെലിഗേറ്റുകളെയും സിനിമാപ്രവര്‍ത്തകരേയും ചലച്ചിത്രപ്രേമികളേയും വരവേല്‍ക്കാന്‍ തലസ്ഥാന നഗരം ഒരുങ്ങി.

പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററടക്കം14 തിയേറ്ററുകളിലായി 70 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുക.

വിവിധ തിയേറ്ററുകളിലായി 9600 സീറ്റുകളാണ് മേളയ്‌ക്കായി സജ്ജമാക്കിയിട്ടുള്ളത്. 2500 സീറ്റുകള്‍ ഉള്ള ഓപ്പണ്‍ തിയേറ്റര്‍ ആയ നിശാഗന്ധിയാണ്‌ ഏറ്റവും വലിയ പ്രദര്‍ശന വേദി. മിഡ്‌നൈറ്റ് സ്ക്രീനിങ് ചിത്രമായ സാത്താന്‍സ് സ്ലേവ്സ് 2 കമ്മ്യൂണിയന്‍ ഉള്‍പ്പടെ പ്രധാന ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും. ക്രിസ്റ്റി ഡിജിറ്റല്‍ ഒരുക്കുന്ന 4K സാങ്കേതിക സംവിധാനമാണ് നിശാഗന്ധിയില്‍ ഒരുക്കിയിരിക്കുന്നത്. മേളയുടെ ഉദ്ഘാടന സമാപനചടങ്ങുകളും നിശാഗന്ധിയില്‍ നടക്കും.

മേളയുടെ ഭാഗമായി വിവിധ തരം കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. പ്രധാനവേദിയായ ടാഗോര്‍ തിയറ്ററില്‍ തമിഴ് റോക്ക് ബാന്‍ഡ് ജാനു , പ്രദീപ് കുമാര്‍ തുടങ്ങിയവരുടെ ഗാനസന്ധ്യകളാവും നടക്കുക. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം ,മീറ്റ് ദി ഡിറക്റ്റേഴ്സ് ,ഇന്‍ കോണ്‍വര്‍സേഷന്‍ വിത്ത് തുടങ്ങിയ പരിപാടികളും ഉണ്ടാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *