പതിമൂന്നാമത് ജെ സി ഡാനിയല്‍ ഫൗണ്ടേഷന്റെ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

പതിമൂന്നാമത് ജെ സി ഡാനിയല്‍ ഫൗണ്ടേഷന്റെ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം കൃഷാന്ദ് ആര്‍ കെ സംവിധാനം ചെയ്ത ‘ആവാസവ്യഹം’ ആണു.അഹമ്മദ് കബീര്‍ ‘മധുര’ത്തിലൂടെ മികച്ച സംവിധായകനായി. ജോജു ജോര്‍ജിനെ മികച്ച നടനായി തെരഞ്ഞെടുത്തു. ദുര്‍ഗ കൃഷ്ണയാണ് മികച്ച നടി.

മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് സിനിമകളിലെ അഭിനയിത്തിനാണ് ജോജുവിന് പുരസ്കരം, ഉടല്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ദുര്‍ഗയ്ക്ക് പുരസ്‌കാരം.അവാര്‍ഡ് നിര്‍ണയിച്ചത് ആര്‍ ശരത്ത് അധ്യക്ഷനും വിനു എബ്രഹാം, വി സി ജോസ്, അരുണ്‍ മോഹന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ്.അവാര്‍ഡിന് പരിഗണിച്ചത് 2021ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് .

പുരസ്കാര ജേതാക്ക
ള്‍:

1, ഏറ്റവും മികച്ച ചിത്രം :ആവാസവ്യൂഹം.
2 ,ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രം : ഋ.
3 , മികച്ച നടന്‍ :ജോജു ജോര്‍ജ്ജ്
4 , മികച്ച നടി :ദുര്‍ഗ്ഗ ക്യഷ്ണ .
5, മികച്ച സംവിധായകന്‍ :അഹമ്മദ് കബീര്‍ .
6, മികച്ച സ്വഭാവ നടന്‍ :രാജു തോട്ടം.
7, മികച്ച സ്വഭാവ നടി :നാഷ സാരംഗ് .
8 ,മികച്ച ഛായാഗ്രാഹകന്‍ :ലാല്‍ കണ്ണന്‍.
9 , മികച്ച തിരക്കഥാകൃത്ത് :ചിദംബരം എസ്. പൊതുവാള്‍ .
10 ,മികച്ച അവലംബിക തിരക്കഥ : ഡോ. ജോസ് കെ. മാനുവേല്‍ .
11, മികച്ച ഗാനരചയിതാവ് :പ്രഭാവര്‍മ്മ .
12, മികച്ച സംഗീത സംവിധായകന്‍ : അജയ് ജോസഫ് .
13, മികച്ച പശ്ചാത്തല സംഗീതം : ബിജിബാല്‍.
14 , മികച്ച ഗായകന്‍ :വിനീത് ശ്രീനിവാസന്‍ .
15, മികച്ച ഗായികമാര്‍ :അപര്‍ണ്ണ രാജീവ് ,മഞ്ജരി .
16 ,മികച്ച ചിത്രസംയോജനം:മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ .
17, മികച്ച കലാസംവിധാനം :മുഹമ്മദ് ബാവ.
18, മികച്ച ശബ്ദ മിശ്രണം.എം.ആര്‍. രാജാക്യഷ്ണന്‍.
19 , മികച്ച വസ്ത്രാലങ്കാരം :സമീറ സനീഷ് .
20, മികച്ച മേക്കപ്പ് :റോണക്സ് സേവ്യര്‍.
21, നവാഗത സംവിധായകന്‍ :വിഷ്ണു മോഹന്‍, ബ്രൈറ്റ് സാം റോബീന്‍ .
22 , മികച്ച ബാലതാരം-( ആണ്‍ക്കുട്ടികള്‍ – സൂര്യ കിരണ്‍ പി.ആര്‍ )
23 ,മികച്ച ബാലതാരം -( പെണ്‍ക്കുട്ടികള്‍ – അതിഥി ശിവകുമാര്‍ )
24 , മികച്ച അഭിനേതാവിനുള്ള സ്പെഷ്യല്‍ ജൂറി പുരസ്കാരം :ഉണ്ണി മുകുന്ദന്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *