ടെക്‌സാസിലെ സ്‌കൂള്‍ വെടിവയ്പിൽ സുരക്ഷാ ചുമതലയുള്ള പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

19 കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ട ഉവാല്‍ഡെ സ്‌കൂള്‍ വെടിവയ്പില്‍ സ്‌കൂള്‍ സുരക്ഷാ ചുമതലയുള്ള മുഴുവന്‍ പൊലീസുകാരേയും സസ്‌പെന്‍ഡ് ചെയ്തു.വെടിവയ്പില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ബന്ധുക്കളും തുടര്‍ച്ചയായി നടത്തിവന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

അമേരിക്കയിലെ ടെക്‌സാസിലെ റോബ് എലമെന്ററി സ്‌കൂളില്‍ മെയ് 24 ന് നടന്ന വെടിവയ്പില്‍ സുരക്ഷാ സേനയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. അഞ്ച് മാസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. സംഭവ സമയത്ത് സ്‌കൂളിന്റെ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരോട് അവധിയില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *