
ജമ്മു കശ്മീരിലെ ഏഴ് ജില്ലകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. ശ്രീനഗർ, പുൽവാമ, അവന്തിപോറ, അനന്ത്നാഗ്, ഷോപ്പിയാൻ, പൂഞ്ച്, കുപ്വാര എന്നിവിടങ്ങളിലെ 15 സ്ഥലങ്ങളിലാണ് എൻഐഎ സംഘം തെരച്ചിൽ നടത്തുന്നത്. തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളിലാണ് എൻഐഎ നടപടി.എൻഐഎയുടെ ഡൽഹി ബ്രാഞ്ച് 2021-ലും തീവ്രവാദ വിരുദ്ധ ഏജൻസിയുടെ ജമ്മു ബ്രാഞ്ച് 2022-ലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന നടക്കുന്നത്.
ഗുസ്സു, രാജ്‌പോറ, അവന്തിപോറ, ത്രാൽ എന്നിവിടങ്ങളിൽ എൻഐഎ സംഘം റെയ്ഡ് നടത്തുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. എൻഐഎ ഉദ്യോഗസ്ഥർക്കൊപ്പം ജമ്മു കശ്മീർ പൊലീസിലെയും സെൻട്രൽ റിസർവ് പൊലീസ് സേനയിലെയും (സിആർപിഎഫ്) ഉദ്യോഗസ്ഥരും ഒപ്പമുണ്ട്.

