ടെലിവിഷന്‍ താരം രശ്മി ജയഗോപാല്‍ അന്തരിച്ചു

മലയാളം ടെലിവിഷന്‍ താരം രശ്മി ജയഗോപാല്‍(51 ) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.ഭര്‍ത്താവ്: ജയഗോപാല്‍.മകന്‍: പ്രശാന്ത് കേശവ.

ബംഗളൂരുവില്‍ ജനിച്ചു വളര്‍ന്ന താരം പരസ്യചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് അഭിനയരംഗത്ത് തുടക്കംകുറിച്ചത്. വിവിധ ചാനലുകളിലായി സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലുകളിലൂടെയാണ് രശ്മി ശ്രദ്ധിക്കപ്പെട്ടത്. സൂര്യ ടിവിയിലെ സ്വന്തം സുജാത എന്ന പരമ്ബരയിലെ സാറാമ്മ രശ്മിയുടെ ജനപ്രിയ കഥാപാത്രങ്ങളിലൊന്നാണ്.

സത്യം ശിവം സുന്ദരം, കായംകുളം കൊച്ചുണ്ണിയുടെ മകന്‍ എന്നിവയാണ് മറ്റ് പ്രധാന സീരിയലുകള്‍.2019ല്‍ പുറത്തിരങ്ങിയ ‘ഒരു നല്ല കോട്ടയംകാരന്‍’ എന്ന ചിത്രത്തിലടക്കം നിരവധി സിനിമകളിലും രശ്മി ജയഗോപാല്‍ അഭിനയിച്ചിട്ടുണ്ട്. രശ്മിയുടെ വിയോഗത്തില്‍ സിനിമ സീരിയല്‍ രംഗത്തെ പ്രമുഖര്‍ അനുശോചനമറിയിച്ച്‌ രംഗത്തെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *