തേജ സജ്ജ നായകനാകുന്ന പുതിയ ചിത്രം ‘ഹനുമാൻ’ പ്രദര്‍ശനത്തിനൊരുങ്ങുന്നു


തേജ സജ്ജ നായകനാകുന്ന പുതിയ ചിത്രം ഹനുമാന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിടുന്നത് നവംബര്‍ 14 നാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.പ്രശാന്ത് വര്‍മയാണ് ഹനുമാൻ സിനിമ സംവിധാനം ചെയ്യുന്നത്. ജനുവരി 12ന് പതിനൊന്ന് ഭാഷകളിലായിട്ടാണ് ഹനുമാൻ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.ഭഗവാൻ ഹനുമാന്റെ ശക്തി ലഭിക്കുന്ന അതിമാനുഷികനായ ഒരു യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്. ‘അഞ്ജനാദരി’എന്ന സാങ്കല്‍പ്പിക ലോകത്താണ് ‘ഹനു- മാന്റെ’ കഥ നടക്കുന്നത്.


ഹനുമാന്റെ ശക്തി നായകന് ലഭിക്കുന്നതും ‘അഞ്ജനാദരി’ എന്ന ലോകത്തെ രക്ഷിക്കുന്നതുമാണ് സിനിമയുടെ കഥ.പാൻ ഇന്ത്യൻ ചിത്രമായ ‘ഹനുമാൻ’ തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം റിലീസുകള്‍ക്ക് പുറമെ ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ജാപ്പനീസ്, ചൈനീസ് ഭാഷകളിലും റിലീസിന് ഒരുങ്ങുകയാണ്.’ പ്രൈംഷോ എന്റര്‍ടെയ്ൻമെന്റിന്റെ ബാനറില്‍ കെ. നിരഞ്ജൻ റെഡ്ഡിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമൃത നായരാണ് തേജയുടെ നായകയായി എത്തുന്നത്. വരലക്ഷ്മി ശരത്കുമാര്‍, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശിവേന്ദ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.




Sharing is Caring