കിഴക്കന്‍ മെഡിറ്ററേനിയനില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് യുഎസ് സൈനികര്‍ മരിച്ചു


വാഷിംഗ്ടണ്‍ : കിഴക്കന്‍ മെഡിറ്ററേനിയനില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് യുഎസ് സൈനികര്‍ മരിച്ചു. പതിവ് പരിശീലനത്തിന്‍റെ ഭാഗമായി ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് എന്നാണ് വിവരം.ഇസ്രയേലും ഹമാസും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതിനു ശേഷം ഈ മേഖലയില്‍ അമേരിക്ക സൈനിക ഇടപെടലുകള്‍ ശക്തമാക്കിയിരുന്നു.അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ അന്തരിച്ച സൈനികര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു. “”അവരുടെ ജീവിതത്തിലെ ഓരോ ദിവസവും സമര്‍പ്പിച്ചിരുന്നത് രാജ്യത്തിനു വേണ്ടിയായിരുന്നു.


ആ പോരാളികളുടെ കുടുംബങ്ങള്‍ക്കായി നമുക്ക് ഇന്നും എന്നും പ്രാര്‍ഥിക്കാം” ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.എന്നാല്‍ എവിടേക്ക് പറക്കുമ്ബോഴാണ്,എവിടെ വച്ചാണ് അപകടം നടന്നത് അടക്കമുള്ള കാര്യങ്ങളൊന്നും സൈന്യത്തിന്‍റെ പ്രസ്താവനയില്‍ വ്യക്തമല്ല.
കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് വിമാനവാഹിനി കപ്പലുകളും ജെറ്റുകളും യുഎസ് കിഴക്കൻ മെഡിറ്ററേനിയനിലേക്ക് മാറ്റിയിരുന്നു.ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ മുൻ കരുതലെന്ന നിലയിലാണ് മേഖലയില്‍ ഇവ വിന്യസിച്ചത്. വിഷയത്തില്‍ ഇടപെടുന്നതില്‍ നിന്ന് ലെബനൻ ആസ്ഥാനമാക്കിയുള്ള ഭീകരസംഘടന ഹിസ്ബുള്ളയെ പ്രതിരോധിക്കുക എന്ന ലക്ഷ്യവും യുഎസിനുണ്ട്.




Sharing is Caring