പ്രവാസ് 4.0ല്‍ സുരക്ഷിതവും സ്മാര്‍ട്ടും സുസ്ഥിരവുമായ മാസ് മൊബിലിറ്റി സൊല്യൂഷനുകളുമായി ടാറ്റ മോട്ടോര്‍സ്

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാക്കളായ ടാറ്റ മോട്ടോര്‍സ് പ്രവാസ് 4.0-ല്‍ അത്യാധുനിക മാസ് മൊബിലിറ്റി സൊല്യൂഷനുകളുടെ ആകര്‍ഷകമായ ശ്രേണി പ്രദര്‍ശിപ്പിച്ചു. സുരക്ഷിതവും സ്മാര്‍ട്ടും സുസ്ഥിരവുമായ സംയോജിത മാസ് മൊബിലിറ്റി സൊല്യൂഷനുകള്‍ ഉയര്‍ത്തിക്കാട്ടുന്ന 3 ദിവസത്തെ ദ്വിവത്സര പരിപാടിയായ പ്രവാസ് 4.0ല്‍ കമ്പനി പുതിയ ടാറ്റ അള്‍ട്രാ ഇവി 7എം അവതരിപ്പിച്ചു. അര്‍ബന്‍ ആന്‍ഡ് മാസ് മൊബിലിറ്റിയുടെ ആവശ്യകതകള്‍ക്ക അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പനയും എന്‍ജിനിയറിങ്ങും ചെയ്ത ഒരു സീറോ-എമിഷന്‍ വാഹനമാണ് ടാറ്റ അള്‍ട്രാ ഇവി 7എം. ടാറ്റ മാഗ്‌ന ഇവി, മാജിക് ബൈ-ഫ്യുവല്‍, ടാറ്റ അള്‍ട്രാ പ്രൈം സിഎന്‍ജി, ടാറ്റ വിംഗര്‍ 9 എസ്, ടാറ്റ സിറ്റി റൈഡ് പ്രൈം, ടാറ്റ എല്‍പിഒ 1822 എന്നിവയുള്‍പ്പടെ വൈവിധ്യമാര്‍ന്ന യാത്രാ ഗതാഗത പരിഹാര മാര്‍ഗങ്ങളും ഡ്യൂട്ടി സൈക്കിള്‍സും ടാറ്റാ മോട്ടോര്‍സ് പ്രദര്‍ശിപ്പിച്ചു.

പ്രവാസ് 4.0-ല്‍ ടാറ്റ മോട്ടോഴ്‌സിന്റെ അത്യാധുനിക മൊബിലിറ്റി സൊല്യൂഷനുകള്‍:

ടാറ്റ അള്‍ട്രാ ഇവി 7എം: നഗര യാത്രയ്ക്കുള്ള പുതിയ ഇലക്ട്രിക് ബസ്

മാഗ്‌ന ഇവി: സുഖപ്രദമായ ദീര്‍ഘദൂര യാത്രകള്‍ക്കായി അത്യാധുനിക ഇന്റര്‍സിറ്റി കോച്ച്

ടാറ്റ മാജിക് ബൈ-ഫ്യുവല്‍: സിഎന്‍ജിയുടെയും പെട്രോളിന്റെയും ഇരട്ട ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് ലാസ്റ്റ് മൈല്‍ ഗതാഗതം മികച്ചതാക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

ടാറ്റ അള്‍ട്രാ പ്രൈം സിഎന്‍ജി: സ്‌കൂള്‍, സ്റ്റാഫ് ഗതാഗത ആവശ്യങ്ങള്‍ക്ക് തികച്ചും അനുയോജ്യമാണ്.

ടാറ്റ വിംഗര്‍ 9എസ്: യാത്രയ്ക്കും വിനോദസഞ്ചാരത്തിനും അനുയോജ്യമായ വിശാലമായ 9-സീറ്റര്‍ ആഡംബര വാന്‍

ടാറ്റ സിറ്റി റൈഡ് പ്രൈം: സമാനതകളില്ലാത്ത യാത്രാനുഭവത്തിനായി അടുത്ത തലമുറ ഇന്റര്‍സിറ്റി ബസ്

ടാറ്റ എല്‍പിഒ 1822: ദീര്‍ഘദൂര യാത്രകള്‍ക്കായി നിര്‍മ്മിച്ച ഉയര്‍ന്ന പ്രകടനവും ചെലവ് കുറഞ്ഞതുമായ ബസ് ഷാസി

Spread the love

Leave a Reply

Your email address will not be published. Required fields are marked *