പത്ത് ലക്ഷം ഡൗണ്‍ലോഡുമായി ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് ആപ്

ഒരു ദശലക്ഷം ഡൗണ്‍ലോഡുമായി ഇന്ത്യയിലെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായ ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സിന്‍റെ മൊബൈല്‍ ആപ്. ടാറ്റ എഐഎ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളായ മൊബൈല്‍ ആപ്, കണ്‍സ്യൂമര്‍ പോര്‍ട്ടല്‍, വാട്‌സ്ആപിലൂടെയുള്ള സേവനങ്ങള്‍ എന്നിവയില്‍ ഉപഭോക്താക്കള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന വിശ്വാസത്തിന്‍റെയും ആശ്രയത്തിന്‍റെയും സാക്ഷ്യപത്രമായി മാറിയിരിക്കുകയാണ് ഈ നേട്ടം.

എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും തങ്ങളുടെ ഇന്‍ഷൂറന്‍സ് പോളിസി സംബന്ധിച്ച കാര്യങ്ങള്‍ ചെയ്യാന്‍ ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സിന്‍റെ മൊബൈല്‍ ആപിലൂടെ സാധിക്കും. തങ്ങള്‍ക്കാവശ്യമുള്ളതെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് ബ്രാഞ്ച് ഓഫീസ് സന്ദര്‍ശിക്കുകയോ പോളിസി രേഖകള്‍ പ്രിന്‍റ് എടുക്കുകയോ ചെയ്യേണ്ടതില്ല.

പ്രീമിയം അടവുകള്‍, ക്ളെയിം അപേക്ഷകള്‍ ട്രാക്ക് ചെയ്യല്‍, പോര്‍ട്ട്ഫോളിയോ അപ്ഡേറ്റ്സ്, അഷ്വേര്‍ഡ് തുക സംബന്ധിച്ച വിവരങ്ങള്‍, ഫണ്ടിന്‍റെ മൂല്യം, എന്‍എവി വിശദാംശങ്ങള്‍ എന്നിങ്ങനെ 60ല്‍ അധികം സേവനങ്ങള്‍ എല്ലാ സമയയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ലൈഫ് ഇന്‍ഷൂറന്‍സ് മേഖലയില്‍ ആദ്യമായി ആരംഭിച്ച ഉടനടി വായ്‌പയും ആപിലൂടെ ലഭിക്കും. തല്‍സമയം പണം കൈമാറ്റ പ്രക്രിയ പൂര്‍ത്തിയാക്കി ഉപഭോക്താവിനെ അത് സംബന്ധിച്ച വിവരങ്ങള്‍ അപ്പോള്‍ തന്നെ അറിയിക്കുന്നു എന്നതാണ് സവിശേഷത.

ലൈഫ് ഇന്‍ഷൂറന്‍സ് സേവനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടാതെ 12 തരം ആരോഗ്യ സൗഖ്യ സേവനങ്ങള്‍ ഈ ആപ് നല്കുന്നുണ്ട്. ഉപയോക്താക്കളുടെ ആരോഗ്യപൂര്‍ണ്ണമായ ജീവിതം ഉറപ്പുവരുത്താനുതകുന്നതാണ് ഈ സേവനങ്ങള്‍. ഔട്ട് പേഷ്യന്‍റ് പരിശോധന, രോഗ നിര്‍ണ്ണയം, ഓണ്‍ലൈന്‍ പരിശോധന, അടിയന്തിര ചികിത്സ, വൈകാരിക സൗഖ്യം, പോഷക പരിപാലനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. .

ഡിജിറ്റല്‍ സേവന മേഖലയെ വികസിപ്പിച്ചും നൂതനമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ടാറ്റ എ ഐ എ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും ചീഫ് ടെക്നോളജി ഓഫീസറുമായ സൗമ്യ ഘോഷ് പറഞ്ഞു. ഒരു മില്യണ്‍ ആപ് ഡൗണ്‍ലോഡ് എന്നത് ഒരു സംഖ്യ മാത്രമല്ല. ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങളെ മികച്ച സേവനങ്ങള്‍ നല്‍കിക്കൊണ്ട് അഭിസംബോധന ചെയ്യുന്നതില്‍ ഞങ്ങള്‍ പ്രകടിപ്പിക്കുന്ന സമര്‍പ്പണത്തെയാണ് അത് വെളിവാക്കുന്നതെന്നും സൗമ്യ ഘോഷ് പറഞ്ഞു.

ഉപയോക്തൃ സൗഹൃദമായ ഇന്‍റര്‍ഫേസിലും പ്രായോഗികതയിലും മികച്ച നിലവാരം പുലര്‍ത്തുന്നതിനാല്‍
ആന്‍ഡ്രോയിഡില്‍ 4.7 ഉം ഐഒഎസില്‍ 4.6 ഉം ആണ് ആപിന്‍റെ റേറ്റിംഗ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *