ശബരിമലയില്‍ ദര്‍ശനസമയം ഇനിയും വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. തിരക്കു പരിഗണിച്ച് നിലവില്‍ ഒരു മണിക്കൂര്‍ ദര്‍ശനസമയം ദീര്‍ഘിപ്പിച്ചതിനാല്‍ ഇനി വര്‍ദ്ധിപ്പിക്കുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ക്ക് അടക്കം പരിക്കേറ്റത്തോടെ ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തുകയും ദര്‍ശനം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കാന്‍ ആവശ്യപ്പെട്ടുകയും ചെയ്തു. എന്നാല്‍ ഇന്നലെ തന്നെ ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചതിനാല്‍ ഇനി വര്‍ദ്ധിപ്പിക്കാന്‍ ഇടയില്ല.

ഇന്ന് ഒരു ലക്ഷത്തിനു മുകളില്‍ ഭക്തരെത്തും. 1,07,260 പേരാണ് ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഈ മണ്ഡലകാലത്തെ ഏറ്റവും ഉയര്‍ന്ന ബുക്കിംഗാണിത്. ഈ മണ്ഡലകാലത്ത് ഇത് രണ്ടാം തവണയാണ് ഒരു ലക്ഷത്തിന് മുകളില്‍ ഭക്തര്‍ എത്തുന്നത്.












