ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം ഏറ്റെടുത്ത് സ്‌കൂള്‍ കുട്ടികള്‍

ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം കൂടൂതല്‍ ശക്തമാകുന്നു. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ പ്രതിഷേധം ഏറ്റെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കരാജിലെ സ്‌കൂളില്‍ ഹിജാബ് ഊരിയെറിഞ്ഞ കുട്ടികളെ അനുനയിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥനെ കുട്ടികള്‍ കൂട്ടം ചേര്‍ന്ന് കല്ലും കുപ്പിയും എറിഞ്ഞ് ഓടിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഷെയിം ഓണ്‍ യൂ വിളികളോടെയാണ് വിദ്യാര്‍ത്ഥിനികള്‍ ഉദ്യോഗസ്ഥനെ മടക്കി അയയ്ക്കുന്നത്.

കിഴക്കന്‍ നഗരമായ ഷിറാസില്‍ തിങ്കളാഴ്ച നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഗതാഗതം തടസപ്പെടുത്തി ഹിജാബ് വിരുദ്ധ പ്രതിഷേധവുമായി റോഡില്‍ ഇറങ്ങിയിരുന്നു. ഹിജാബ് അഴിച്ച് വായുവില്‍ ഉയര്‍ത്തി വീശിയായിരുന്നു പ്രതിഷേധം. വടക്കുപടിഞ്ഞാറന്‍ നഗരങ്ങളായ സാഖെസ്, സനന്ദാജ് എന്നിവിടങ്ങളിലും തലസ്ഥാനമായ ടെഹ്‌റാനിലും വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇറാന്റെ പരമോന്നത നേതാവ് അയത്തൊളള റുഹൊളള ഖമേനിയെ ഏകാധിപതിയെന്ന് വിളിച്ച കുട്ടികള്‍ അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്‍പില്‍ നിന്നും ഹിജാബ് ഊരിയെറിഞ്ഞ് പ്രതിഷേധം പ്രകടിപ്പിച്ചതായും പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *