ശ്യാമള്‍ മണ്ഡല്‍ വധക്കേസ്; ശിക്ഷാ വിധി ഇന്ന്

ഡൽഹി: എൻജിനീയറിംഗ് വിദ്യാർത്ഥി ശ്യാമൾ മണ്ഡൽ വധക്കേസിൽ വിധി ഇന്ന്. പ്രതി മുഹമ്മദ് അലിയെയാണ് സിബിഐ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 17 വർഷത്തിന് ശേഷമാണ് കേസിൽ സി.ബി.ഐ കോടതി വിധി പറയുന്നത്.

ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിലെ അവസാന വർഷ വിദ്യാർഥി ആയിരുന്ന ശ്യാമൾ മണ്ഡൽ 2005ലാണ് കൊല്ലപ്പെടുന്നത്. പണത്തിനുവേണ്ടി വിദ്യാർത്ഥിയായ ആന്തമാൻ സ്വദേശിയായ ശ്യാമളിനെ കുടുംബ സുഹൃത്ത് മുഹമ്മദ് അലി തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയെ ഇപ്പോഴും പിടികൂടിയിട്ടില്ല. ശ്യാമൾ മണ്ഡലിന്റെ ഫോൺ രേഖകളാണ് കേസന്വേഷണത്തിൽ നിർണായകമായത്.

2005 ഒക്ടോബർ 17നാണ് കോവളം വെള്ളാറിൽ ചാക്കിൽ കെട്ടിയ നിലയിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായിരുന്നു ശ്യാമൾ മണ്ഡലിലിന്റെ മൃതദേഹം കണ്ടെത്തിയത്. മുഹമ്മദലിയും കൂട്ടിപ്രതിയായ ദുർഹ ബഹദബൂറും ചേർന്ന് ശ്യാമളിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഫോർട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തുടരന്വേഷണം നടത്തിയ സിബിയുടെ കണ്ടെത്തലും ഇതായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *