സ്വരാജ് ട്രോഫി പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്. സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച പ്രകടനത്തിന് ഏര്‍പ്പെടുത്തുന്ന സ്വരാജ് ട്രോഫി പുരസ്‌കാരം ഇത്തവണ തിരുവനന്തപുരം നഗരസഭക്ക്.2021-22 വര്‍ഷത്തെ പുരസ്‌കാരമാണ് ഇത്തവണ പ്രഖ്യാപിച്ചത്. ആദ്യമായാണ് തിരുവനന്തപുരം നഗരസഭയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്.
സ്വരാജ് ട്രോഫി പുരസ്‌കാരം ലഭിച്ച വിവരം തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ മികവ് മുന്‍ നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വരാജ് ട്രോഫി പുരസ്‌കാരം നല്‍കുന്നത്. പുരസ്‌കാരം നഗരവാസികളായ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

തുടര്‍ന്നുള്ള വികസന, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്തോടെ നടപ്പാക്കാന്‍ പുരസ്‌കാര നേട്ടം പ്രചോദനമാകുമെന്നും ആര്യ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.













