ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വധഭീഷണി സന്ദേശം അയച്ച കോഴിക്കോട് സ്വദേശി ഷംസുദ്ദീന്‍ അറസ്റ്റില്‍.10 ദിവസത്തിനകം ഗവര്‍ണറെ വധിക്കുമെന്നായിരുന്നു ഇ-മെയില്‍ ഭീഷണി. ഗവര്‍ണറുടെ ഓഫീസ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
കോഴിക്കോട് നിന്നാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചതെന്ന വിവരം സൈബര്‍ പോലീസ് ലോക്കല്‍ പോലീസിന് നല്‍കുകയും തുടര്‍ന്ന് കോഴിക്കോട് സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീന്‍ പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.














