ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലായിരുന്നു ഇ.ഡിയുടെ പരാതി.
അതേ സമയം ഇഡി പറയുന്നത് പോലെ മൊഴി നല്‍കാന്‍ താന്‍ ഒരുക്കമല്ല എന്നാവര്‍ത്തിക്കുകയാണ് എം ശിവശങ്കര്‍. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് തനിക്ക് കോഴയൊന്നും ലഭിച്ചിട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. എന്തായാലും മറ്റ് പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകും.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തിരിക്കുന്നത്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് ലഭിച്ചു. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സപ്പ് ചാറ്റുകള്‍ പ്രധാന തെളിവെന്ന് ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു. സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണുകളും കോഴയ്ക്ക് തെളിവാണ്. അന്വേഷണത്തോട് ശിവശങ്കര്‍ സ്വീകരിച്ചത് പൂര്‍ണ്ണ നിസ്സഹകരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.













