ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്ബന്‍ പോരില്‍ ആഴ്സണലിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് സിറ്റിയുടെ ജയം.
നിലവിലെ ചാംപ്യന്മാര്‍ക്കായി കെവിന്‍ ഡി ബ്രുയാന്‍, ജാക്ക് ഗ്രീലിഷ് , ഏര്‍ലിംഗ് ഹാലണ്ട് എന്നിവരുടെ വകയായിരുന്നു ഗോളുകള്‍. ആഴ്സണലിന്‍റെ ആശ്വാസ ഗോള്‍ ബുക്കായോ സാക്ക നേടി.

24-ാം മിനിറ്റില്‍ കെവിന്‍ ഡിബ്രൂയിനെ ആണ് സിറ്റിയുടെ ഗോള്‍വേട്ട തുടങ്ങിയത്. ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്ബ് 42-ാം മിനിറ്റില്‍ ബുക്കായോ സാക്ക പെനല്‍റ്റിയിലൂടെ ആഴ്സണലിനെ ഒപ്പമെത്തിച്ചു. 72-ാം മിനിറ്റില്‍ ജാക് ഗ്രീലിഷ് വീണ്ടും സിറ്റിയെ മുന്നിലെത്തിച്ചു. 82-ാം മിനിറ്റില്‍ ഏര്‍ലിംഗ് ഹാലണ്ട് സിറ്റിയുടെ ഗോള്‍പട്ടിക തികച്ചു.













