സ്വപ്ന സുരേഷിന്‍റെ ‘ചതിയുടെ പത്മവ്യൂഹം’ ഉടൻ പുറത്തിറങ്ങും

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ അത്മകഥ ബുധനാഴ്ച പുറത്തിറങ്ങും. പുസ്തകത്തിന് ചതിയുടെ പത്മവ്യൂഹം എന്നാണ് പേരിട്ടിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് വിവാദങ്ങളും അധികാര ഇടനാഴികളില്‍ നടന്ന കാര്യങ്ങളും വിവരിക്കുന്ന പുസ്തകത്തില്‍ ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍വച്ച് ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലികെട്ടി നിറുകയില്‍ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞുവെന്നും സ്വപ്ന പറയുന്നു.

സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമല്ല പുസ്തകത്തിലുള്ളതെന്നാണ് വിവരം. യുഎഇ കോണ്‍സുലേറ്റില്‍ സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന കാലത്തേതടക്കം അധികാര ഇടനാഴികളില്‍ കണ്ട പല കാര്യങ്ങളും പുസ്തകത്തിലുണ്ടെന്നതാണ് അറിയുന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് സ്വപ്നയുടേതായി പുറത്ത് വന്ന, സംസ്ഥാന സര്‍ക്കാരില്‍ ആര്‍ക്കും സ്വര്‍ണക്കടത്തില്‍ ബന്ധമില്ലെന്ന ശബ്ദരേഖ, സര്‍ക്കാരിന്റെ തന്നെ സമ്മര്‍ദ്ദ ഫലമായി നല്‍കിയതാണെന്ന് പുസ്തകത്തില്‍ സ്വപ്ന കുറ്റപ്പെടുത്തുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *