ഖത്തറില്‍ ഇന്ത്യക്കാര്‍ക്ക് വധശിക്ഷ: സുഷമ സ്വരാജ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു


ഖത്തറില്‍ രണ്ട് ഇന്ത്യക്കാര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സംഭവത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറോടാണ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെയാണ് സുഷമാ സ്വരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.


വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഖത്തറിലെ ജയിലില്‍ കഴിയുന്ന സുബ്രഹ്മണ്യന്‍ അളഗപ്പ, ചെല്ലദുരൈ പെരുമാള്‍ എന്നീ രണ്ട് ഇന്ത്യക്കാരെ രക്ഷപെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത ആള്‍ക്ക് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.


തമിഴ്നാട്ടിലെ എംഎല്‍എ ആയ എച്ച്‌. വസന്തകുമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയ്ക്കും വിദേശകാര്യ മന്ത്രിയ്ക്കും അപേക്ഷ നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് ഖത്തര്‍ സുപ്രീം കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. ശിവകുമാര്‍ അര്‍ജുനന്‍ എന്നയാള്‍ക്ക് ലഭിച്ച വധശിക്ഷ പിന്നീട് കോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു.

ഖത്തറില്‍ ശിക്ഷിക്കപ്പെട്ട മൂന്നു പേരെയും മോചിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപും വ്യക്തമാക്കിയിരുന്നു.



Sharing is Caring