മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വിശദീകരണവുമായി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം കോഴിക്കോട് വച്ചായിരുന്നു മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയത്. പിന്നാലെ നടനെതിരെ കനത്ത രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.താന്‍ വാത്സല്യത്തോടെയാണ് മാധ്യമപ്രവര്‍ത്തകയോട് പെരുമാറിയത് എന്നാണ് സുരേഷ് ഗോപി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.
വളരെ ശുദ്ധതയോട് കൂടി മാത്രമേ ഇങ്ങനെയുള്ള എല്ലാ സാഹചര്യങ്ങളിലും പെരുമാറിയിട്ടുള്ളു. അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും.അവര്‍ എന്റെ വഴി മുടക്കിയാണ് നിന്നത്. ആദ്യം ഇവരുടെ ചോദ്യത്തോട് രണ്ട് മൂന്ന് പ്രാവിശ്യം ഓക്കെ താങ്ക്യൂ എന്ന് പറഞ്ഞ് ഞാന്‍ പോവാന്‍ ശ്രമിച്ചപ്പോള്‍, ഇവര് കുറുകെ നിന്നു. അവസാനം അങ്ങനൊരു കൊനഷ്ട് ചോദ്യം ചോദിച്ചപ്പോള്‍, ഞാന്‍ വളരെ വാത്സല്യത്തോടെ, മോളേ വെയ്റ്റ് ചെയ്, നമുക്ക് കാണാം എന്ന് പറഞ്ഞു.

ഞാന്‍ ഒരിക്കലും അങ്ങനെ വിചാരിച്ചിട്ടേയില്ല. ആ ഒരു മാന്യത ഞാന്‍ എപ്പോഴും കീപ് ചെയ്തിട്ടുണ്ട്. അത് എന്റെടുത്ത് ഇടപഴകിയിട്ടുള്ള മീഡിയപേഴ്‌സണ്‍സിന്റെ അടുത്ത് ചോദിച്ചാല്‍ അറിയാം. പബ്ലിക്കിനോട് ചോദിച്ചാല്‍ അറിയാം. ചില അമ്മമാര്‍ വന്ന് എന്റെ നെഞ്ചത്തോട്ട് വീഴുന്നുണ്ട്, എത്രയോ പെണ്‍കുട്ടികള്‍ വരുന്നു, എന്റെ മോളുമായിട്ട് ബന്ധപ്പെട്ട് കിടക്കുന്ന ആ വാത്സല്യം തന്നെയാണ്.
ഇത് അത്രയും വാത്സല്യത്തോട് തന്നെയാണ്, മോളേ വെയ്റ്റ് ചെയ് എന്ന് പറഞ്ഞിട്ടല്ലേ ഞാന്‍ അഡ്രസ് ചെയ്തത്, എന്റെ മുഖത്ത് എന്തെങ്കിലും ഭാവവ്യത്യാസം ഉണ്ടായോ? അവരും ചിരിച്ചു കൊണ്ടല്ലേ സംസാരിച്ചത്. ഞാന്‍ ഇന്നലെ ആ കുട്ടിയെ ഒരുപാട് വിളിച്ചു. അങ്ങനെ അവര്‍ക്ക് ഒരു വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു എന്ന് പറയാന്‍ വേണ്ടി തന്നെയാണ് വിളിച്ചത്.”













