പാറശാലയിൽ ബിരുദ വിദ്യാർഥിയെ സീനിയർ വിദ്യാർഥികളുടെ സംഘം റാഗ് ചെയ്തതായി പരാതി


തിരുവനന്തപുരം: പാറശാലയിൽ ബിരുദ വിദ്യാർഥിയെ സീനിയർ വിദ്യാർഥികളുടെ സംഘം റാഗ് ചെയ്തതായി പരാതി. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ഇക്കണോമിക്സ് വിദ്യാർഥിയാണ് പാറശാല പെ‍ാലീസ്, കോളേജ് പ്രിൻസിപ്പൽ എന്നിവർക്കു പരാതി നൽകിയത്.


വ്യാഴാഴ്ച ഉച്ചഭക്ഷണത്തിനു ശേഷം ക്ലാസിൽ നിന്നു പുറത്തിറങ്ങിയ വിദ്യാർഥിയെ സീനിയർ വിദ്യാർഥികളായ 5 പേർ ചേർന്നു കോളേജ് വളപ്പിലുള്ള കാടു പിടിച്ച സ്ഥലത്തേക്ക് കെ‍ാണ്ടുപോയി ക്രൂരമായി മർദിച്ചെന്നാണ് പരാതി. വിവസ്ത്രനാക്കി മെ‍ാബൈൽ ഫോണിൽ ഫോട്ടോ എടുക്കുകയും തറയിൽ വീണപ്പോൾ ചിലർ നെഞ്ചിൽ ചവിട്ടിയതായും പരാതിയിൽ പറയുന്നു.




Sharing is Caring