ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അര്‍പ്പിച്ച്‌ സുരേഷ് ഗോപിയും കുടുംബവും


പതിവ് തെറ്റിക്കാതെ ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അര്‍പ്പിച്ച്‌ സുരേഷ് ഗോപിയും കുടുംബവും. ഭാര്യ രാധികയോടൊപ്പം ശാസ്തമംഗലത്തെ വീട്ടുമുറ്റത്താണ് സുരേഷ് ഗോപിയും പൊങ്കാലയിട്ടത്.പൊങ്കാല സമര്‍പ്പിക്കുന്ന സമയമത്രയും രാധികയോടൊപ്പം പ്രാര്‍ത്ഥനാ നിരതനായി സുരേഷ് ഗോപിയുമുണ്ടായിരുന്നു.


‘1990ല്‍, എന്റെ കല്യാണം കഴിഞ്ഞ വര്‍ഷം മുതല്‍ പൊങ്കാലയ്‌ക്ക് ഞാന്‍ വീട്ടില്‍ ഉണ്ടാകും. ഭാര്യ അമ്ബലത്തിന് അടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ പോയാണ് പൊങ്കാല ഇട്ടിരുന്നത്. തിരിച്ച്‌ വന്ന് പ്രസാദം കഴിച്ചിട്ടാണ് പിന്നെ ഷൂട്ടിന് പോകുന്നത്. അത് എംപി ആയിരുന്നപ്പോഴും അങ്ങനെ തന്നെയാണ്. കഴിഞ്ഞ അഞ്ച് ആറ് വര്‍ഷമായി വീട്ടില്‍ തന്നെയാണ് പൊങ്കാല ഇടുന്നത്. അതുകൊണ്ട് പൊങ്കാല ഇടുമ്ബോഴും എനിക്ക് കൂടെ നില്‍ക്കാന്‍ പറ്റുന്നുണ്ട്’, എന്ന് സുരേഷ് ഗോപി പറയുന്നു. വീട്ടില്‍ പൊങ്കാല ഇട്ടാലും ദേവി എല്ലാം കണ്ട് അത് സ്വീകരിക്കും എന്ന വിശ്വാസം ആണല്ലോ എല്ലാം എന്ന് രാധിക പറഞ്ഞു.


പണ്ട് തിരുവനന്തപുരത്ത് മാത്രമായിരുന്നു പൊങ്കാലയെങ്കില്‍ ഇന്ന് അത് മലയാളികളുള്ള ലോകം മുഴുവന്‍ ഭക്തര്‍ സമര്‍പ്പിക്കുന്നു. ഷൂട്ടിംഗും മറ്റ് ഔദ്യോഗിക തിരക്കുകളും മാറ്റിവെച്ച്‌ ആറ്റുകാല്‍ പൊങ്കാല ദിവസം വീട്ടില്‍ ഉണ്ടാവാന്‍ സുരേഷ് ഗോപി ശ്രമിക്കാറുണ്ട്. എല്ലാ വര്‍ഷവും ഭാര്യ രാധിക പൊങ്കാല സമര്‍പ്പിക്കുന്നു.



Sharing is Caring