നെയ്മറിന് പരുക്ക്;ഇനി ഈ സീസണില്‍ കളിക്കില്ല


നെയ്മര്‍ ഇനി ഈ സീസണില്‍ കളിക്കില്ല. താരത്തിന് പരുക്ക് പറ്റിയ സാഹചര്യത്തിലാണ് തീരുമാനം. പരുക്ക് മാറാനായി നെയ്മര്‍ ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്‌.4 മാസം എങ്കിലും ചുരുങ്ങിയത് നെയ്മര്‍ കളികളത്തിന് പുറത്തിരിക്കും. ദോഹയില്‍ വെച്ചാകും ശസ്ത്രക്രിയ നടക്കുക.


ലോസ്ക്ക് ലില്ലെക്ക് എതിരായ മത്സരത്തിന് ഇടയില്‍ ആയിരുന്നു നെയ്മറിന് പരുക്കേറ്റത് പരുക്കിന്റെ ദൃശ്യങ്ങള്‍ വലിയ ആശങ്ക നല്‍കുന്നതായിരുന്നു. നെയ്മറിനെ ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.ഞാന്‍ ശക്തമായി തിരിച്ചുവരും എന്ന ട്വീറ്റോടുകൂടിയാണ് താരം വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.


ചാമ്ബ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ബയേണിനെ നേരിടാന്‍ ഇരിക്കുന്ന പി എസ് ജിക്ക് ഇത് ഒട്ടും നല്ല വാര്‍ത്തയല്ല. ആദ്യ പാദത്തില്‍ പി എസ് ജി ബയേണോട് പരാജയപ്പെട്ടിരുന്നു. ഇനി ഈ സീസണില്‍ ബാക്കി സ്വപ്നങ്ങള്‍ എംബപ്പെയിലും മെസ്സിയിലും ആയിരിക്കും.

അതേസമയം, ഈ സീസണില്‍ ഇതാദ്യമായല്ല മുന്‍നിര താരത്തിന് കണങ്കാലിന് പരുക്കേല്‍ക്കുന്നത്. 2022-ലെ ഫിഫ ലോകകപ്പില്‍, സെര്‍ബിയയ്‌ക്കെതിരായ ബ്രസീലിന്റെ ഓപ്പണറിനിടെ താരത്തിന് കാലിന് പരുക്കേറ്റിരുന്നു. ഇക്കാരണത്താല്‍ അവസാന രണ്ട് ഗ്രൂപ്പ് ഗെയിമുകള്‍ താരത്തിന് നഷ്ട്മായിരുന്നു.



Sharing is Caring