വരാപ്പുഴ സ്‌ഫോടനക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ


വരാപ്പുഴ സ്‌ഫോടനക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായി. പടക്കം സൂക്ഷിച്ചിരുന്ന വീടിന്റെ ഉടമസ്ഥൻ കൂരൻ മത്തായിയാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയോടെ പൊലീസിൽ കീഴടങ്ങുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ.


സ്‌ഫോടനം നടന്ന ഫെബ്രുവരി 28 മുതൽ മത്തായി ഒളിവിലായിരുന്നു.മത്തായിയുടെ കൂടി അറിവോടെയാണ് പടക്ക നിർമാണവും ഉഗ്രസ്‌ഫോട ശേഷിയുള്ള പടക്കങ്ങൾ വീട്ടിൽ സൂക്ഷിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തൽ. അതുകൊണ്ട് തന്നെ ഒന്നാം പ്രതിക്കുമേൽ ചാർത്തിയിരിക്കുന്ന എല്ലാ വകുപ്പുകളും ഇയാൾക്കെതിരേയും ചാർത്തിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി ജെൻസനെ പാലക്കാട് നിന്നാണ് പൊലീസ് അറസ്റ്റ് ചെയതത്. ജെൻസന്റെ സ ഹോദരൻ ജെയ്‌സനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.




Sharing is Caring