കോവിഡ് പ്രതിരോധരംഗത്ത് നിറസാന്നിധ്യമായി സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ്

കൊയിലാണ്ടി: കോവിഡ് പ്രതിരോധരംഗത്ത് കൊയിലാണ്ടിയിലാകെ നിറസാന്നിധ്യമാകുകയാണ് സുരക്ഷ പെയിൻ & പാലിയേറ്റിവ്. ഇന്ന് പുതിയ 20 വാഹനങ്ങൾ കൂടി കോവിഡ് രോഗികൾക്കായി രംഗത്തിറക്കി. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി മുൻ എം.എൽ.എമാരായ പി.വിശ്വൻ, കെ.ദാസൻ, സി.പി.എം കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ.കെ.മുഹമ്മദ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ, സുരക്ഷ പാലിയേറ്റിവ് സോണൽ ചെയർമാൻ കെ.ഷിജു, കൺവീനർ എ.പി.സുധീഷ് എന്നിവർ പങ്കെടുത്തു.

കൊയിലാണ്ടി ഏരിയയിലെ കൊയിലാണ്ടി നഗരസഭ, കീഴരിയൂർ, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, അരിക്കുളം പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ കോവിഡ് രോഗികൾക്കും, ക്വോറന്റൈനിൽ കഴിയുന്നവർക്കുമാണ് സൗജന്യ വാഹനസൗകര്യം ഏർപ്പെടുത്തിയത്.

കോവിഡ് രോഗികളെയും, ക്വോറന്റൈനിൽ കഴിയുന്നവരെയും പരിശോധനയ്ക്ക് എത്തിക്കുക, വിടുകളും സ്ഥാപനങ്ങളും അണുനശീകരണം നടത്തുക. ആവശ്യപ്പെടുന്നവർക്ക് ഭക്ഷണവും, മരുന്നുകളും എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് സുരക്ഷയുടെ നേതൃത്വത്തിൽ മേഖലയിൽ ചെയ്തു വരുന്നത്. നിരവധി പേരാണ് ദിനംപ്രതി സേവനങ്ങൾക്കായി സുരക്ഷയുടെ കോവിഡ് ഹെൽപ്പ് ഡസ്കുമായി ബന്ധപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *