രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലും യുജിസി ചട്ടങ്ങള്‍ പാലിച്ചിരിക്കണമെന്ന് സുപ്രീംകോടതി


രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ യുജിസി ചട്ടം പാലിച്ചാക്കണമെന്ന ഉത്തരവുമായി സുപ്രീംകോടതി. അല്‍മോറയിലെ എസ്എസ്‌ജെ സര്‍വകലാശാലയിലെ വിസി നിയമനം റദ്ദാക്കിയത് ശരിവെച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. യുജിസി ചട്ടം പാലിക്കാത്തതിന് എസ്എസ്‌ജെ സര്‍വകലാശാലയിലെ പ്രഫ. നരേന്ദ്ര സിങ് ഭാന്ദറിന്റെ വിസി നിയമനം ഉത്തരാഖണ്ഡ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവിനെതിരെ നരേന്ദ്ര സിങ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.


നരേന്ദ്ര സിങ്ങിനെ വിസിയായി നിയമിക്കുന്നതിനു മുന്‍പ് പത്രങ്ങളില്‍ പരസ്യം നല്‍കിയില്ല. സേര്‍ച് കമ്മിറ്റി ഒന്നിലധികം പേരുകള്‍ ശുപാര്‍ശ ചെയ്തില്ല, വിസിയുടെ തിരഞ്ഞെടുപ്പു സേര്‍ച് കമ്മിറ്റിയുടേതായിരുന്നില്ലന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇങ്ങനെ ഒരു നിയനം അംഗീകരിക്കാനാകില്ലെന്നും യുജിസി ചട്ടങ്ങള്‍ എല്ലാവരും പാലിക്കണമെന്നും വിസി നിയമനം റദ്ദാക്കികൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി.


ഹര്‍ജിക്കാരന്റെ എല്ലാ വാദങ്ങളും സുപ്രീംകോടതി തള്ളി. സര്‍വകലാശാല ആരംഭിച്ചതിന് ശേഷമുള്ള ആദ്യ വിസി നിയമനമാണ് തന്റെയെന്നും ഇതിന് യുജിസി നിയമനം ബാധകമാവില്ല. സര്‍ക്കാരിന് നിയമനഅധികാരം ഉണ്ടെന്നും നരേന്ദ്ര സിങ് സുപ്രീംകോടതിയില്‍ വാദിച്ചു. എന്നാല്‍, ആദ്യ നിയമനമോ രണ്ടാമത്തെ നിയമനമോ, ഇനി അവസാനത്തെ നിയമനമെന്നോ പ്രത്യേക ആനുകൂല്യങ്ങള്‍ ആര്‍ക്കും ലഭിക്കില്ല. രാജ്യത്തെ നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. യുജിസി ചട്ടം പാലിക്കേണ്ടതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.ഒറ്റപ്പേരു മാത്രമായിരുന്നുവെന്നതും ചൂണ്ടിക്കാട്ടി. യോഗ്യനായിരിക്കാമെങ്കിലും അത് പരിഗണനയില്‍ വരുന്നില്ലെന്നും കോടതി പ്രതികരിച്ചു.



Sharing is Caring