ബെന്‍ഫിക്ക താരമായ എന്‍സോ ഫെര്‍ണാണ്ടസിനായി പ്രീമിയര്‍ ലീഗില്‍ ത്രികോണ പോരാട്ടം


ബെന്‍ഫിക്കയുടെ എന്‍സോ ഫെര്‍ണാണ്ടസിന്റെ സൈനിങ്ങിനായി ലിവര്‍പൂള്‍ – മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – മാഞ്ചസ്റ്റര്‍ സിറ്റി എന്നിവര്‍ തമ്മില്‍ ഒരു ത്രികോണ പോരാട്ടം.റിവര്‍ പ്ലേറ്റില്‍ നിന്ന് കഴിഞ്ഞ സീസണിന്റെ അവസാനത്തില്‍ പോര്‍ച്ചുഗലിലേക്ക് മാറിയ താരം ഇപ്പോള്‍ തന്നെ യൂറോപ്പിയന്‍ വമ്ബന്മാരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതില്‍ വിജയം നേടി.


ഈ സീസണില്‍ ഇതിനകം തന്നെ 23 മത്സരങ്ങളില്‍ താരം ഫീച്ചര്‍ ചെയ്തിട്ടുണ്ട്. ബെന്‍ഫിക്കക്ക് വേണ്ടി മൂന്ന് ഗോളുകളും നാല് അസിസ്ട്ടും താരം നേടിയിട്ടുണ്ട്.പോര്‍ച്ചുഗീസ് മീഡിയ റെക്കോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ താരത്തിനെ എങ്ങനെയും സൈന്‍ ചെയ്യണം എന്ന ലക്ഷ്യത്തില്‍ ആണ് യുണൈറ്റഡ്.ഡെവിള്‍സിന്‍റെ വൈരികള്‍ ആയ മാന്‍ സിറ്റിയും ലിവര്‍പൂളും ജനുവരിയില്‍ തന്നെ ബെന്‍ഫിക്കയുമായി ഒരു ഡീലില്‍ എത്താന്‍ ആഗ്രഹിക്കുന്നു.താരത്തിനെ നല്‍കാന്‍ ബെന്‍ഫിക്ക ആവശ്യപ്പെടുന്നത് 120 മില്യണ്‍ യൂറോയാണ്.ലോകകപ്പിനുള്ള അര്‍ജന്റീനയുടെ 28 അംഗ പ്രാഥമിക സ്ക്വാഡിലും ഫെര്‍ണാണ്ടസിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.താരം മികച്ച പ്രകടനം ടൂര്‍ണമെന്റില്‍ പുറത്തെടുക്കുകയാണ് എങ്കില്‍ അദ്ദേഹത്തിന്റെ മൂല്യം ഇനിയും വര്‍ധിക്കും.




Sharing is Caring