ഇന്ത്യയില്‍ ഇന്റലിജന്‍സിന്റെ സേവനത്തിനൊരുങ്ങി സുപ്രീം കോടതി

ഇന്ത്യയില്‍ ഇനി മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സേവനം കാര്യക്ഷമമാക്കാന്‍ തയാറെടുക്കുകയാണ് സുപ്രീം കോടതി.അതോടൊപ്പം വാക്കാല്‍ നടന്നു വരുന്ന വാദങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും നാച്വറല്‍ ലാംഗ്വെജ് പ്രോസസിങ്ങിന്റെയും സഹായത്തോടെ രേഖപ്പെടുത്താനാണ് കോടതി തീരുമാനിച്ചിരിയ്ക്കുന്നത്.

കോടതിയില്‍ നടന്നു വരുന്ന വാദങ്ങള്‍ തത്സമയം രേഖപ്പെടുത്തിയെടുക്കാമോ എന്നറിയാനുള്ള പരീക്ഷണമാണ് ഇതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു.

ഇത്തരം വാദപ്രതിവാദങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ അത് നിയമജ്ഞര്‍ക്കും നിയമ വിദ്യാര്‍ഥികള്‍ക്കും സഹായമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.അതൊരു സ്ഥിരം രേഖയായി നിലനിര്‍ത്താമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഒന്നോ ഒന്നിലേറെയോ പേര്‍ ഒരേസമയം സംസാരിക്കുമ്ബോള്‍ പ്രശ്നം ഉണ്ടാകാമെന്നും എന്നാല്‍ ഇതു പരിഹരിക്കാന്‍ സാധിച്ചേക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.ഇത്തരത്തില്‍ വന്നേക്കാവുന്ന തെറ്റുകള്‍ ഒരു ദിവസം വൈകുന്നേരത്തിനു മുന്‍പ് തന്നെ ആളുകള്‍ക്ക് പരിഹരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഒരേ സമയം രണ്ടു പേര്‍ സംസാരിക്കുന്നത് ഒഴിവാക്കാം.വെര്‍ച്വലായി വാദം കേള്‍ക്കുമ്ബോള്‍ രണ്ടു പേര്‍ ഒരേ സമയം ശബ്ദമുയര്‍ത്തുന്ന പ്രശ്നം ഉണ്ടാകുന്നില്ലെന്ന് ജസ്റ്റിസ് നരസിംഹ . സംസാരിക്കാന്‍ ആഗ്രഹിക്കുന്നയാള്‍ കൈവിരല്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നത്.

ഇത് കോടതിയിലെത്തിയുള്ള വാദങ്ങളുടെ കാര്യത്തിലും നടപ്പാക്കാമെന്നാണ് ജസ്റ്റിസ് പറയുന്നത്. മഹാരാഷ്ട്രയിലെ ശിവസേന പ്രശ്നത്തില്‍ വാദം കേള്‍ക്കാനായി സുപ്രീം കോടതി ചേര്‍ന്നപ്പോഴാണ് പുതിയ ലൈവ് റെക്കോഡിങ്ങിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *