ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്രണ്ട്


മെഡിക്കല്‍ കോളജില്‍ രണ്ട് നവജാത കുട്ടികള്‍ മരിച്ച സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.അബ്ദുസലാം. കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. ഒരു മറുപിള്ളയില്‍ നിന്ന് ഇരട്ടക്കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്ബോള്‍ സംഭവിക്കുന്ന സങ്കീര്‍ണതയാണ് മരണകാരണമെന്നും അബ്ദുള്‍ സലാം പറഞ്ഞു.


ഹരിപ്പാട് മഹാദേവികാട് സ്വദേശികളായ ദമ്ബതികളുടെ ഇരട്ടക്കുട്ടികളാണ് മരിച്ചത്. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് റിപ്പോര്‍ട്ട് തേടിയിരുന്നു.


ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പകല്‍ തന്നെ ഒരു കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ബന്ധുക്കള്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടില്ല.

രണ്ടുകുഞ്ഞുങ്ങളുടെയും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.



Sharing is Caring