മൈക്രോസോഫ്റ്റ് ആഗോള തലത്തില്‍ ജീവനക്കാരെ കൂട്ട പിരിച്ചുവിടലിലേക്ക് ഒരുങ്ങുന്നു

ടെക് ഭീമനായ മൈക്രോസോഫ്റ്റ് ആഗോള തലത്തില്‍ വന്‍ കൂട്ട പിരിച്ചുവിടലിലേക്ക് കടക്കുകയാണെന്ന് റിപ്പോര്‍ട്ട്.കമ്ബനിയിലെ 11,000 ജീവനക്കാരെ അതായത് ഏകദേശം അഞ്ച് ശതമാനം പേരെ പിരിച്ചുവിടാന്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ ആലോചിക്കുന്നതായി സ്കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കടുത്ത സാമ്ബത്തിക സാഹചര്യങ്ങളെ നേരിടാന്‍ ടെക് ഭീമന്മാര്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്. മൈക്രോസോഫ്റ്റ് അതിന്റെ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ബുധനാഴ്ചയോടെ തന്നെ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചേക്കുമെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം, അമേരിക്കയില്‍ 122,000 ഉം അന്താരാഷ്ട്രതലത്തില്‍ 99,000 ഉം ഉള്‍പ്പെടെ 221,000 മുഴുവന്‍ സമയ ജീവനക്കാര്‍ മൈക്രോസോഫ്റ്റിനുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ട് തവണ കമ്ബനി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഒക്ടോബറില്‍, മൈക്രോസോഫ്റ്റ് നിരവധി ഡിവിഷനുകളിലായി 1,000 ല്‍ താഴെ ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട് വന്നിരുന്നു. പേഴ്‌സണല്‍ കമ്ബ്യൂട്ടര്‍ വിപണിയിലെ നിരവധി പാദങ്ങളിലെ മാന്ദ്യം വിന്‍ഡോസ്, ഉപകരണങ്ങളുടെ വില്‍പ്പനയെ ബാധിച്ചതിന് ശേഷം വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ കമ്ബനി പാടുപെടുകയാണെന്ന് റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ലോകമെമ്ബാടുമുള്ള പിരിച്ചുവിടലുകള്‍ കാരണം ആയിരക്കണക്കിന് ടെക് ജീവനക്കാര്‍ക്ക് പുതുവര്‍ഷം നല്ല സമയമായിരുന്നില്ല. 2023ല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ആഗോളതലത്തില്‍ 30,000-ത്തിലധികം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇത് 2022 ഡിസംബറിലെ എണ്ണത്തിന്റെ ഇരട്ടിയാണ്. ജനുവരിയിലെ ആദ്യ ആറ് ദിവസങ്ങളില്‍ 30 കമ്ബനികളില്‍ നിന്നായി 30,611 പേരെ പിരിച്ചുവിട്ടതായി ലേഓഫ് ട്രാക്കറില്‍ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നു. ആമസോണിന് പുറമെ, വീഡിയോ ഹോസ്റ്റിംഗ് പ്ലാറ്റ്‌ഫോമായ വിമിയോ, ടെക് ഭീമനായ സെയില്‍സ്ഫോഴ്‌സ്, ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ഹുവോബി എന്നിവയും മറ്റു പല കമ്ബനികളും ജീവനക്കാരെ പിരിച്ചുവിട്ടവരില്‍ ഉള്‍പെടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *