കൊച്ചിയുടെ ‘കടലില്‍ മുങ്ങി’ സണ്ണി ലിയോണ്‍


കൊച്ചിയുടെ ആവേശമായി സണ്ണി ലിയോണ്‍ പറന്നെത്തിയപ്പോള്‍ നഗരം ജനസാഗരമായി. കൊച്ചിക്കും സണ്ണിക്കും പരസ്പരം സ്നേഹം മാത്രം സമ്മാനിച്ച കണ്ടുമുട്ടലായിരുന്നു എം.ജി. റോഡില്‍ ഇന്ന് ഉച്ചക്ക് നടന്നത്. കൊച്ചി എം.ജി. റോഡിലെ ഫോണ്‍ 4ന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് സണ്ണി കൊച്ചിയിലെത്തിയത്.

രാവിലെ 9.45ന് നെടുമ്ബാശ്ശേരിയില്‍ വിമാനമിറങ്ങിയ സണ്ണി ഉച്ചയ്ക്ക് 12.30 ഓടെയാണ് എം.ജി. റോഡിലെത്തിയത്. സണ്ണി സഞ്ചരിച്ച കാറിന് പോലും കടന്ന് പോകാന്‍ സാധിക്കാത്ത വിധത്തിലാണ് ജനങ്ങള്‍ തിങ്ങിക്കൂടിയത്.
എന്‍്റെ കാര്‍ കൊച്ചിയുടെ സ്നേഹ സാഗരത്തില്‍ മുങ്ങിയപ്പോള്‍ എന്ന കുറിപ്പോടെയാണ് സണ്ണി കൊച്ചിയിലെത്തിയ ചിത്രം തന്‍്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്.


റോഡില്‍ തിങ്ങിനിറഞ്ഞ ആരാധകരെ കണ്ട സണ്ണി തന്റെ സന്തോഷം മറച്ചുവച്ചില്ല. എല്ലാവരെയും കൈ വീശി അഭിവാദ്യം ചെയ്താണ് സണ്ണി തന്‍്റെ സ്നേഹം പങ്കുവെച്ചത്.

കൊച്ചിയിലെ ജനങ്ങളോട് നന്ദി പറയാന്‍ വാക്കുകളില്ല. സ്നേഹത്തോടെ എതിരേറ്റ ദെെവത്തിന്‍്റെ സ്വന്തം നാടിനെ ഒരിക്കലും മറക്കാന്‍ സാധിക്കിലെന്നും സണ്ണി തന്‍്റെ ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചു.




Sharing is Caring