സണ്ണി ലിയോണിന്റെ ലൈംഗികച്ചുവയുളള പരസ്യതന്ത്രവുമായി കേന്ദ്രസര്‍ക്കാര്‍


സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കാന്‍ നടി സണ്ണി ലിയോണിന്റെ ലൈംഗികച്ചുവയുളള പരസ്യതന്ത്രവുമായി കേന്ദ്രസര്‍ക്കാര്‍. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് പുതിയ സസ്യാഹാര അനുകൂല പീട്ടാ പരസ്യത്തില്‍ സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെടുന്നത്. ജീവിതം രുചികരമാക്കൂ, സസ്യാഹാരിയാകൂ എന്നാണ് സണ്ണി പരസ്യത്തിലൂടെ പറയുന്നത്.


തന്റെ ശരീരസൗന്ദര്യത്തിന് പിന്നിലെ രഹസ്യം സസ്യാഹാരമാണെന്നും മാംസാഹാരം വര്‍ജ്ജിക്കണമെന്നും സണ്ണി പരസ്യത്തില്‍ പറയുന്നു. വികാരമുണര്‍ത്തുന്ന ശരീരപ്രദര്‍ശനത്തിലൂടെ സണ്ണി, പൊതുജന ശ്രദ്ധയാകര്‍ഷിക്കുന്ന നിലയിലാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്.


ലോകപരിസ്ഥിതിദിനത്തിലാണ് സണ്ണി സസ്യാഹാരിയാകാന്‍ ജനങ്ങളോട് ആവശ്യപ്പെടുക. എനിക്ക് ഒരുപാട് ഊര്‍ജം ഉണ്ടെന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഞാന്‍ ധാരാളം പച്ചക്കറികള്‍ ഭക്ഷിക്കുന്നുണ്ട്. എനിക്ക് ശരിക്കും അത്ഭുതമാണ് തോന്നുന്നതെന്നും സണ്ണി പരസ്യത്തില്‍ പറയുന്നു. ഹിതേന്ദ്ര കപോപ്പാറ ഒരുക്കിയ പരസ്യം ചിത്രീകരിച്ചിരിക്കുന്നത് സുബി സാമുവലാണ്.



Sharing is Caring