സണ്ണി ഡിയോള്‍ പ്രധാന വേഷത്തില്‍ എത്തിയ ഗദര്‍ 2 ബോക്സ് ഓഫീസില്‍ വിജയതരംഗം സൃഷ്ടിച്ച് ഇപ്പോഴും മുന്നേറുകയാണ്.ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്ബോള്‍ ചിത്രം 400 കോടിയിലധികം കളക്ഷൻ നേടി എന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഇന്ത്യയില്‍ മാത്രം ചിത്രം നേടിയത് അഞ്ചു കോടിയിലധികമാണ്.ഓഗസ്റ്റ് 11നാണ് ഗദര്‍ 2 തീയേറ്ററുകളിലെത്തിയത്. അനില്‍ ശര്‍മ്മ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ അമീഷ പട്ടേല്‍ ആണ് നായിക വേഷത്തില്‍ എത്തുന്നത്.ആദ്യ ആഴ്ച ചിത്രത്തിന്റെ കളക്ഷൻ 284.63 കോടിയും രണ്ടാമത്തെ ആഴ്ച 134.47 കോടിയുമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച മാത്രം ബോക്സ് ഓഫീസില്‍ ചിത്രം നേടിയത് 7.1 കോടിയാണ്, ശനിയാഴ്ച 13.75 കോടിയും, ഞായറാഴ്ച 16.1 കോടിയും, തിങ്കളാഴ്ച 4.60 കോടിയും ചിത്രം തിയേറ്ററുകളില്‍ നിന്നും നേടി. ഇതുവരെയുള്ള മൊത്തം കളക്ഷൻ നോക്കുകയാണെങ്കില്‍ 465.75 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.400 കോടി കളക്ഷൻ നേടിയ സന്തോഷത്തില്‍ ആരാധകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് താരം സണ്ണി ഡിയോളും രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ ആണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. ” എല്ലാവര്‍ക്കും നന്ദി, നിങ്ങള്‍ക്ക് ഗദര്‍ 2 ഇഷ്ടപ്പെട്ടു. ഞങ്ങള്‍ 400 കോടി പിന്നിട്ടു കഴിഞ്ഞു. ഇനിയും മുന്നോട്ട് പോകും. നിങ്ങള്‍ കാരണമാണ് ഇത് സാധിച്ചത്.

നിങ്ങള്‍ക്കെല്ലാവര്‍ക്കും ചിത്രം ഇഷ്ടപ്പെട്ടു. നിങ്ങളെല്ലാവരും താരാ സിംഗിനെയും സക്കീനയെയും കുടുംബത്തെയും ഇഷ്ടപ്പെട്ടു. നന്ദി.” എന്നാണ് അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞത്.ചിത്രത്തിന്റെ സക്സസ് പാര്‍ട്ടിയില്‍ സണ്ണി ഡിയോള്‍ തന്റെ സഹോദരനും നടനുമായ ബോബി ഡിയോളിനൊപ്പം എത്തിയതും അതിന്റെ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ന്യൂ ഡല്‍ഹിയിലെ പുതിയ പാര്‍ലമെന്റ് ഹൗസില്‍ ലോക്‌സഭാംഗങ്ങള്‍ക്കായി ഗദര്‍ 2 വിന്റെ പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. 3 ദിവസങ്ങളിലായി ദിവസവും അഞ്ചു ഷോകള്‍ വീതം ആയിരുന്നു പ്രദര്‍ശനം. ലോക്‌സഭാംഗങ്ങള്‍ക്കായി ആദ്യമായാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ ഒരു സിനിമ പ്രദര്‍ശിപ്പിക്കുന്നത്.അടുത്തകാലത്തുള്ള ഹിന്ദി ചിത്രങ്ങളുടെ കളക്ഷനുമായി താരതമ്യപ്പെടുത്തുമ്ബോള്‍ റെക്കോര്‍ഡ് വിജയമാണ് ഗദര്‍ 2 വിന് ലഭിച്ചത്.
സീ സ്റ്റുഡിയോസ് നിര്‍മിച്ച ചിത്രത്തില്‍ ഉത്കര്‍ഷ് ശര്‍മയും അഭിനയിച്ചിട്ടുണ്ട്. 2001- ല്‍ പുറത്തിറങ്ങിയ ഗദര്‍: ഏക് പ്രേം കഥ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ തുടര്‍ച്ചയാണ് ഗദര്‍ 2. 1947 ലെ ഇന്ത്യൻ വിഭജന കാലത്തെ കഥയാണ് ചിത്രം പറയുന്നത്. സണ്ണി ഡിയോള്‍, താരാ സിംഗ് എന്ന നായിക വേഷത്തില്‍ ഒരു ട്രക്ക് ഡ്രൈവറായി വേഷമിടുമ്ബോള്‍ അമീഷ പട്ടേല്‍, സക്കീന എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. പാക്കിസ്ഥാനില്‍ തടവിലാക്കപ്പെട്ട സ്വന്തം മകനെ അതിര്‍ത്തി കടന്ന് രക്ഷപ്പെടുത്താനുള്ള താരാ സിംഗിന്റെ ശ്രമങ്ങളാണ് ചിത്രം പറയുന്നത്. ഉത്കര്‍ഷ് ശര്‍മയാണ് താരാസിംഗിന്റെ മകനായി എത്തുന്നത്.













